Short Vartha - Malayalam News

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യരുതെന്ന് തമിഴ്നാട്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍. കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഓരോ വശങ്ങളും പരിശോധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.