Short Vartha - Malayalam News

നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് എം.കെ. സ്റ്റാലിന്‍

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നും ദേശീയ തലത്തില്‍ ഈ സംവിധാനം ഒഴിവാക്കണമെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ, പ്രത്യേക പ്രവേശന പരീക്ഷയിലൂടെയല്ലാതെ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാക്കണമെന്നും ഇത്തരം പരീക്ഷകള്‍ വിദ്യാര്‍ത്ഥികളില്‍ അനാവശ്യമായ അധിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.