കാവേരി ജലം ഉപയോഗിക്കാൻ പദ്ധതി: 10 കോടി രൂപ അനുവദിച്ച മന്ത്രി റോഷി അഗസ്റ്റിൻ
കാവേരി ജല തർക്ക ട്രൈബ്യൂണൽ കേരളത്തിന് അനുവദിച്ച 30 TMC ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി കേരളം പദ്ധതി രൂപീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. DPR ഉം അനുബന്ധരേഖകളും തയ്യാറാക്കാൻ നിർദ്ദേശം നൽകിയ മന്ത്രി ഇതിനായി 9.88 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്നും അറിയിച്ചു. നിലവിൽ കബനി തടത്തിലെ തൊണ്ടാറിലും, കടമാൻ തോട്ടിലും മാത്രമാണ് കാവേരി ജലം കേരളത്തിന് ഉപയോഗിക്കാൻ സാധിക്കുന്നത്. നൂൽപ്പുഴ, പെരിങ്ങോട്ടുപുഴ, തിരുനെല്ലി, കല്ലമ്പതി, ചൂണ്ടാലിപ്പുഴ എന്നിവിടങ്ങളിലെ ജലവും ഉപയോഗിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഇതിന്റെ വിശദമായ പഠനത്തിനാണ് DPR തയ്യാറാക്കുന്നത്.
Related News
മുല്ലപ്പെരിയാറിൽ അടക്കം 9 പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ ഉൾപ്പെടെ സംസ്ഥാനത്ത് പുതുതായി 9 ഡാമുകൾ കൂടി നിർമിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ മുൻനിർത്തിയാണ് പുതിയ അണക്കെട്ട് നിർമിക്കുന്നത്. ഇതിനായി DPR തയാറാക്കി എന്നും പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള കേന്ദ്രസർക്കാരിന്റെ അനുമതിക്ക് വേണ്ടി ശ്രമിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിൻറെ നയം എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. Read More