Short Vartha - Malayalam News

വയനാട് സ്കൂളിലെ ഭക്ഷ്യ വിഷബാധ: അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം

വയനാട് മാനന്തവാടി ദ്വാരക A.U.P സ്കൂളിലെ ഭക്ഷ്യ വിഷബാധയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 40 ഓളം വിദ്യാർത്ഥികൾ ആണ് ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടിയത്.