Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയെന്ന് ചൂണ്ടിക്കാട്ടി വിവാദമുണ്ടായിരിക്കുകയാണ്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കെന്നാണ് ആരോപണം.