Short Vartha - Malayalam News

വയനാട്ടിൽ സ്കൂളിൽ ഭക്ഷ്യ വിഷബാധ; 40 കുട്ടികൾ ചികിത്സയിൽ

വയനാട് മനന്തവാടി ദ്വാരക AUP സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റത്. ഇന്നലെ സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കവുമുണ്ടായത്. ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഇന്നലെ ഉച്ചഭക്ഷണമായി നൽകിയത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.