Short Vartha - Malayalam News

വയനാട് സ്കൂളിലെ ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയ കുട്ടികളുടെ എണ്ണം 193 ആയി

വയനാട് മാനന്തവാടിയിലെ ദ്വാരക A.U.P സ്കൂളിലുണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയ കുട്ടികളുടെ എണ്ണം 193 ആയി. ആറ് കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. 73 കുട്ടികൾ നിരീക്ഷണത്തിൽ തുടരുകയാണ്. ഇതുവരെ ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സ്കൂളിലെ കുടിവെള്ളത്തിൽ നിന്നോ തൈരിൽ നിന്നോ ആകാം ഭക്ഷ്യ വിഷബാധ ഉണ്ടായത് എന്നാണ് നിഗമനം. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.