Short Vartha - Malayalam News

മീനച്ചിലാറ്റിൽ യുവാവ് മുങ്ങിമരിച്ചു

കൊല്ലം കല്ലട സ്വദേശി അഖിൽ (27) ആണ് മീനച്ചിലാറ്റിന്റെ കൈവഴിയായ കടവ്പുഴയാറ്റിൽ വീണ് മുങ്ങി മരിച്ചത്. അഖിലും സുഹൃത്തുക്കളായ അഞ്ച് പേരും വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ എത്തിയതായിരുന്നു. ഇല്ലിക്കൽകല്ല്, പൂഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കടവ്പുഴയാറ്റിൽ കുളിക്കാൻ എത്തിയപ്പോള്‍ വഴുക്കലുള്ള പാറയിൽ നിന്ന് അഖില്‍ തെന്നി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയും, സന്നദ്ധ പ്രവർത്തകരും എത്തിയണ് മൃതദേഹം പുറത്തെടുത്തത്.