Short Vartha - Malayalam News

കോട്ടയത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആന്‍ മരിയ (51) ആണ് മരിച്ചത്. കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനാമഠത്തിലാണ് സംഭവം. ആന്‍മരിയയെ ഓര്‍മക്കുറവും ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാമഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു ഇവര്‍.