Short Vartha - Malayalam News

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; സൈബര്‍ ആക്രമണമെന്ന് ആരോപണം

തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യ (18) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ റീലുകളിലൂടെ പ്രശസ്തയായിരുന്ന ആദിത്യ സൈബർ ആക്രമണത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. ആദിത്യയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.