Short Vartha - Malayalam News

ശക്തമായ മഴ: ഇലവീഴാപൂഞ്ചിറ ഉള്‍പ്പടെയുള്ളയിടങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ജൂണ്‍ 30 വരെ ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയാണ് ഉത്തരവിറക്കിയത്.