Short Vartha - Malayalam News

കോട്ടയത്ത് ചൂണ്ടയിടാന്‍ പോയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ പാറക്കുളത്തില്‍ മുങ്ങി മരിച്ചു. അഭിനവ്, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും മറ്റൊരാള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ വീട്ടുകാരും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.