Short Vartha - Malayalam News

കോട്ടയത്തെ ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയത്ത് നിർമാണം മുടങ്ങി കിടക്കുന്ന ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജൂലൈ 6ന് ആകാശപാതയ്ക്ക് കീഴിൽ ഉപവാസ സമരം നടത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ആകാശപാതയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ബിനാലെ എന്ന് വിശേഷിപ്പിച്ചത് തെറ്റാണെന്നും തിരുവഞ്ചൂർ പറഞ്ഞു. മന്ത്രി ആകാശപാതയുടെ നിർമാണം ഒരിക്കൽ പോലും കാണാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.