Short Vartha - Malayalam News

അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചെക്ക്‌പോസ്റ്റുകളിൽ പരിശോധന

ഓണത്തിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചെക്ക്‌പോസ്റ്റുകളിലൂടെ എത്തുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചെക്ക്‌പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ നടത്തി. 18 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും കൂടുതല്‍ പരിശോധന ആവശ്യമായ 7 സ്റ്റാറ്റിയുട്ടറി സാമ്പിളുകള്‍ ശേഖരിച്ച് എറണാകുളം അനലിറ്റിക്കല്‍ ലാബില്‍ പരിശോധനക്ക് അയക്കുകയും ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.