Short Vartha - Malayalam News

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിന് കേന്ദ്ര അംഗീകാരം

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. പേര് മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത് എന്നും നേമം റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകിയത്. ഇതിന്റെ ഭാഗമായാണ് പേര് മാറ്റുന്നതും.