സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നത്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന കത്ത് സിനിമ പ്രവർത്തകർക്ക് നൽകിത്തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണവും പുത്തൻ സിനിമ സംസ്കാരം രൂപീകരണവുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് കത്തിൽ പറയുന്നു.
Related News
ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ പ്രാഥമിക അന്വേഷണം
ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന ആരോപണത്തില്‍ സംവിധായകന് ആഷിഖ് അബു, നടി റിമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്കിയ പരാതിയിലാണ് നടപടി. റിമയും ആഷിഖും കൊച്ചിയിലെ ഫ്ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നുള്പ്പെടെയുളള ഗുരുതര ആരോപണങ്ങളാണ് തമിഴ് ഗായിക സുചിത്ര ഉന്നയിച്ചത്.
ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചു
സംവിധായകന് ആഷിഖ് അബു ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക നേതൃത്വം സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി. നേരത്തെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയും ആഷിഖ് അബു രംഗത്തെത്തിയിരുന്നു. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നതായാണ് ആഷിഖ് അബു അറിയിച്ചിരിക്കുന്നത്.
പവര്‍ ഗ്രൂപ്പ് ശരിവെച്ച് ആഷിഖ് അബു; സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം
സര്‍ക്കാരിനും സിനിമാ സംഘടനകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും പ്രൊഡ്യൂസറുമായ ആഷിഖ് അബു. സാമൂഹിക ഉത്തരവാദിത്തമില്ലാത്ത ക്ലബ് പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ എന്നും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് വിവരങ്ങള്‍ ഒളിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉണ്ട്. വിവരാവാകാശപ്രകാരം ലഭിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ മാഞ്ഞുവെന്നും ആഷിഖ് ചോദിച്ചു.