Short Vartha - Malayalam News

ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചു

സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക നേതൃത്വം സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി. നേരത്തെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയും ആഷിഖ് അബു രംഗത്തെത്തിയിരുന്നു. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നതായാണ് ആഷിഖ് അബു അറിയിച്ചിരിക്കുന്നത്.