Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ലൈംഗിക അതിക്രമം നടത്തിയ എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് ഫെഫ്ക

അതിജീവിതര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും നിയമസഹായം ആവശ്യമെങ്കില്‍ അതിനുളള പിന്തുണ നല്‍കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കയിലെ അംഗങ്ങളായ സ്ത്രീകളുടെ അഭിപ്രായ രൂപീകരണം നടക്കുന്നുണ്ട്. വിശകലന റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ആരോപണ വിധേയരായ ഫെഫ്ക അംഗങ്ങള്‍ക്കെതിരെ കോടതി നടപടിയോ അറസ്റ്റോ ഉണ്ടായാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബി. ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.