Short Vartha - Malayalam News

സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക്ക

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ നടപടി. 8590599946 എന്ന ടോള്‍ ഫ്രീ നമ്പറിലെ സേവനം 24 മണിക്കൂറും ലഭ്യമാകും. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ തന്നെയാകും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുകയെന്നും ഇന്ന് വൈകുന്നേരം മുതല്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.