Short Vartha - Malayalam News

ഫെഫ്കയുടെ ചലച്ചിത്ര തൊഴിലാളി മഹാസംഗമം ഇന്ന്

എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്കാണ് ഫെഫ്കയുടെ നേതൃത്വത്തിലുളള തൊഴിലാളി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷം നടക്കുന്ന പരിപാടിയില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളുള്‍പ്പെടെ അയ്യായിരത്തോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍. തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.