Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന എല്ലാവരുടെയും പേരുകള്‍ പുറത്തുവരണം: ബി. ഉണ്ണികൃഷ്ണന്‍

ഫെഫ്ക വനിതാ പ്രവര്‍ത്തകരുടെ യോഗശേഷമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്ന് ഫെഫ്ക സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. സംഘടന പ്രതികരിക്കാന്‍ വൈകിയത് മൗനം പാലിക്കലല്ല. ഫെഫ്കക്ക് കീഴിലെ മറ്റ് യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നതിനാലാണ് വൈകിയതെന്ന് അദ്ദേഹം പറഞ്ഞു.