Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ മൂന്ന് ദിവസത്തെ യോഗംവിളിച്ച് ഫെഫ്ക

അടുത്ത ശനിയാഴ്ച മുതല്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക വിളിച്ചു ചേര്‍ത്ത യോഗം ആരംഭിക്കും. യോഗം സംബന്ധിച്ച് വിവിധ യൂണിയനുകളുടെ സെക്രട്ടറിമാര്‍ക്ക് കത്ത് കൈമാറി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആയിരിക്കും യോഗത്തിലെ പ്രധാന വിഷയം. സെറ്റുകളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് ഉള്‍പ്പെടെ നടപടിയെടുത്തിട്ടുണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു.