Short Vartha - Malayalam News

നഷ്ടപരിഹാരം നല്‍കാതെ PVRന് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്ന് ഫെഫ്ക

PVR കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവെച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ ഇനി സിനിമ നല്‍കില്ലെന്നും ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു. PVRന്റെ ഈ നീക്കം റിലീസായ പുതിയ മലയാളം ചിത്രങ്ങള്‍ക്ക് തിരിച്ചടിയായെന്ന് ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ ഈ നിലപാടിനോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സഹകരിക്കുമെന്ന് അറിയിച്ചു. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പുതിയ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് PVR അറിയിച്ചത്.