Short Vartha - Malayalam News

സിനിമാ മേഖലയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ടൊവിനോ തോമസ്

പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്ന് ടൊവിനോ തോമസ് പറഞ്ഞു. പുതിയ സംഘടനയുടെ ചര്‍ച്ചയില്‍ ഇതുവരെ താന്‍ ഭാഗമല്ലെന്നും സിനിമയുടെ പ്രൊമോഷനിലായിരുന്നു ഇതുവരെയെന്നും അദ്ദേഹം പറഞ്ഞു. പ്രൊഗസ്സീവായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചെങ്കിലും താനിപ്പോഴും അമ്മ സംഘടനയില്‍ അംഗമാണ്. മറ്റേത് സംഘടനയാണെങ്കിലും അതാണ് നല്ലത് എന്നുണ്ടെങ്കില്‍ താന്‍ അതിന്റെ ഭാഗമാകണമെന്നും അത്തരം സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ടൊവിനോ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, നടി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വരുന്നത്.