Short Vartha - Malayalam News

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നീക്കവുമായി സിനിമാ നിര്‍മാതാക്കള്‍

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്തു നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ വിവരങ്ങളും ഫെഫ്കയുടെ അംഗീകൃത പിആര്‍ഒയുടെ കത്തും കൈവശം ഉള്ളവര്‍ മാത്രമേ പരിപാടികള്‍ ചിത്രീകരിക്കാവൂ എന്നാണ് നിര്‍ദേശം. അക്രഡിറ്റേഷന്‍ ഉളള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മറ്റി ചര്‍ച്ച നടത്തും.