ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിബന്ധനകളുമായി നിര്‍മാതാക്കളുടെ സംഘടന
ഡിജിറ്റല്‍ പ്രമോഷന് സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ ചാനലുകള്‍ക്കും നിയന്ത്രണെ കൊണ്ടുവരാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒരുങ്ങുന്നത്. അസോസിയേഷന്റെ അംഗീകാരമുള്ള ഓണ്‍ലൈന്‍ ചാനലുകളെ മാത്രമേ പ്രമോഷന് പരിപാടികളില്‍ പ്രവേശിപ്പിക്കൂവെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി ബി. രാകേഷ് ഫെഫ്കയ്ക്ക് നല്കിയ കത്തില്‍ പറയുന്നത്. ചാനലുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉധ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം, പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റ് വേണം തുടങ്ങിയ നിരവധി നിബന്ധനകളാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്നോട്ടു വെച്ചിരിക്കുന്നത്.
Related News
സിനിമയില്‍ സേവന, വേതന കരാര്‍ നിര്‍ബന്ധമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
സിനിമയില്‍ സേവന, വേതന കരാര്‍ നിര്‍ബന്ധമാക്കിയത് സംബന്ധിച്ച് നിര്‍മാതാക്കള്‍ ചേര്‍ന്ന് AMMAയ്ക്കും ഫെഫ്കയ്ക്കും കത്ത് അയച്ചു. അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ സേവന, വേതന കരാര്‍ ഒപ്പിട്ടശേഷമേ സിനിമയുടെ ഭാഗമാകാന്‍ പാടുളളൂവെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിര്‍ദേശം. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കണമെന്നും കത്തില്‍ പറയുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ മുദ്രപത്രത്തില്‍ തയാറാക്കുന്ന കരാറില്‍ ഒപ്പിടണമെന്നും കരാറിന് പുറത്ത് പ്രതിഫലം നല്‍കില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യവേതനം ഉറപ്പാക്കണമെന്ന നിര്‍ദേശം അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഓരോ സിനിമയിലും അഭിനേതാക്കളുടെ വിപണിമൂല്യവും സര്‍ഗാത്മക മികവും കണക്കാക്കിയാണ് പ്രതിഫലം നിശ്ചയിക്കുന്നത്. പുരുഷന്മാരേക്കാള് പ്രതിഫലം വാങ്ങുന്ന സ്ത്രീകളും സിനിമയില്‍ ഉണ്ട്. വേതനം തീരുമാനിക്കുന്നത് നിര്‍മാതാവിന്റെ വിവേചനാധികാരമാണെന്നും അസോസിയേഷന് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ പറയുന്നു. ഇതാദ്യമായാണ് ഒരു സിനിമ സംഘടന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് പ്രതികരണം അറിയിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നീക്കവുമായി സിനിമാ നിര്‍മാതാക്കള്‍
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്തു നല്കി. കേന്ദ്രസര്‍ക്കാരിന്റെ ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ വിവരങ്ങളും ഫെഫ്കയുടെ അംഗീകൃത പിആര്‍ഒയുടെ കത്തും കൈവശം ഉള്ളവര്‍ മാത്രമേ പരിപാടികള്‍ ചിത്രീകരിക്കാവൂ എന്നാണ് നിര്‍ദേശം.
അക്രഡിറ്റേഷന് ഉളള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്കുന്ന കാര്യത്തില്‍ നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മറ്റി ചര്‍ച്ച നടത്തും.