Short Vartha - Malayalam News

പവര്‍ ഗ്രൂപ്പ് ശരിവെച്ച് ആഷിഖ് അബു; സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം

സര്‍ക്കാരിനും സിനിമാ സംഘടനകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും പ്രൊഡ്യൂസറുമായ ആഷിഖ് അബു. സാമൂഹിക ഉത്തരവാദിത്തമില്ലാത്ത ക്ലബ് പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ എന്നും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് വിവരങ്ങള്‍ ഒളിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉണ്ട്. വിവരാവാകാശപ്രകാരം ലഭിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ മാഞ്ഞുവെന്നും ആഷിഖ് ചോദിച്ചു.