53 മരുന്നുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഇല്ലെന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന്. ഏറ്റവും പുതിയ ഡ്രഗ് അലര്‍ട്ട് ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ വിറ്റാമിന്‍ സി, ഡി3ഗുളികള്‍, വിറ്റാമിന്‍ ബി കോംപ്ലക്സ്, വിറ്റാമിന്‍ സി സോഫ്റ്റ്ജെല്‍സ്, ആന്റി ആസിഡ് പാന്‍-ഡി, പാരസെറ്റമോള്‍ ടാബ് ലറ്റ്സ്ഐപി 500എംജി, ആന്റി-ഡയബെറ്റിക് ഡ്രഗ് ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ടെല്‍മിസര്‍ട്ടന്‍ തുടങ്ങി 53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.
Related News
വെള്ളെഴുത്ത് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐ ഡ്രോപ്സുകളുടെ അനുമതി തടഞ്ഞ് DCGI
എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് പ്രെസ്ബയോപിയ (വെള്ളെഴുത്ത്) എന്ന അവസ്ഥയ്ക്ക് ബദലായി 'പ്രസ്വു' ഐ ഡ്രോപ്പ് വികസിപ്പിച്ചെടുത്തത്. ഇത് റീഡിംഗ് ഗ്ലാസുകള്‍ നീക്കംചെയ്യാന്‍ സഹായിക്കുമെന്നായിരുന്നു വാദം. എന്നാല്‍ ഈ ഐ ഡ്രോപ്സുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയില്‍ അനുമതി തടഞ്ഞിരിക്കുകയാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ.
ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ പ്രാഥമിക അന്വേഷണം
ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന ആരോപണത്തില്‍ സംവിധായകന് ആഷിഖ് അബു, നടി റിമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്കിയ പരാതിയിലാണ് നടപടി. റിമയും ആഷിഖും കൊച്ചിയിലെ ഫ്ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നുള്പ്പെടെയുളള ഗുരുതര ആരോപണങ്ങളാണ് തമിഴ് ഗായിക സുചിത്ര ഉന്നയിച്ചത്.
ലഹരിക്കച്ചവടം; വിദ്യാലയങ്ങള്‍ക്ക് സമീപം എക്സൈസ് പട്രോളിങ് ശക്തമാക്കും
ലഹരി വിതരണക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ സമീപിക്കുന്നതു തടയാന്‍ സ്കൂള്‍ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നവരെയും കറങ്ങിനടക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. അധ്യയന വര്‍ഷത്തിലുടനീളം നിരീക്ഷണം തുടരാനാണ് മന്ത്രി എം.ബി. രാജേഷിന്റെ നിര്‍ദേശം. 5440 സ്റ്റേറ്റ് സിലബസ് സ്കൂളുകളിലും 847 സെന്‍ട്രല്‍ സിലബസ് സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകളും ഒരുക്കിയിട്ടുണ്ട്.
40 മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു
കേരള ഡ്രഗ്സ് കണ്ട്രോള് വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കാനാണ് നിര്‍ദേശം. അതിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്ട്രോള് അധികാരികളെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 3,300 കിലോ മയക്കുമരുന്ന് പിടികൂടി
ഇന്ത്യന്‍ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെയും സഹായത്തോടെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തിയ പരിശോധയിലാണ് ഗുജറാത്ത് തീരത്ത് നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടികൂടിയത്. 3,089 കിലോഗ്രാം കഞ്ചാവും 158 കിലോഗ്രാം മെത്താംഫെറ്റാമൈനും 25 കിലോഗ്രാം മോര്‍ഫിനുമാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്താന് പൗരന്മാരെ അറസ്റ്റ് ചെയ്തു.
പാരസെറ്റാമോളിന്റെ അമിത ഉപയോഗം കരളിനെ ബാധിക്കുമെന്ന് പഠനം
പാരസെറ്റാമോളിന്റെ അമിത ഉപയോഗം കരളിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കാത്ത വിധത്തിലേക്കുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചില സാഹചര്യങ്ങളില്‍ പാരാസെറ്റാമോള്‍ കരളിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ സെല്ലുലാര്‍ സ്ട്രക്ചറല്‍ ജങ്ഷനുകളെ ബാധിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.