Short Vartha - Malayalam News

വെള്ളെഴുത്ത് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐ ഡ്രോപ്സുകളുടെ അനുമതി തടഞ്ഞ് DCGI

എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് പ്രെസ്ബയോപിയ (വെള്ളെഴുത്ത്) എന്ന അവസ്ഥയ്ക്ക് ബദലായി 'പ്രസ്വു' ഐ ഡ്രോപ്പ് വികസിപ്പിച്ചെടുത്തത്. ഇത് റീഡിംഗ് ഗ്ലാസുകള്‍ നീക്കംചെയ്യാന്‍ സഹായിക്കുമെന്നായിരുന്നു വാദം. എന്നാല്‍ ഈ ഐ ഡ്രോപ്സുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയില്‍ അനുമതി തടഞ്ഞിരിക്കുകയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ.