Short Vartha - Malayalam News

ലഹരിക്കച്ചവടം; വിദ്യാലയങ്ങള്‍ക്ക് സമീപം എക്‌സൈസ് പട്രോളിങ് ശക്തമാക്കും

ലഹരി വിതരണക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സമീപിക്കുന്നതു തടയാന്‍ സ്‌കൂള്‍ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നവരെയും കറങ്ങിനടക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. അധ്യയന വര്‍ഷത്തിലുടനീളം നിരീക്ഷണം തുടരാനാണ് മന്ത്രി എം.ബി. രാജേഷിന്റെ നിര്‍ദേശം. 5440 സ്റ്റേറ്റ് സിലബസ് സ്‌കൂളുകളിലും 847 സെന്‍ട്രല്‍ സിലബസ് സ്‌കൂളുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകളും ഒരുക്കിയിട്ടുണ്ട്.