Short Vartha - Malayalam News

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 3,300 കിലോ മയക്കുമരുന്ന് പിടികൂടി

ഇന്ത്യന്‍ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെയും സഹായത്തോടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധയിലാണ് ഗുജറാത്ത് തീരത്ത് നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടികൂടിയത്. 3,089 കിലോഗ്രാം കഞ്ചാവും 158 കിലോഗ്രാം മെത്താംഫെറ്റാമൈനും 25 കിലോഗ്രാം മോര്‍ഫിനുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്താന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.