Short Vartha - Malayalam News

ഗുജറാത്തിലെ ചാന്ദിപുര വൈറസ്; മരിച്ച കുട്ടികളുടെ എണ്ണം 15 ആയി

വൈറസ് ബാധയെ തുടര്‍ന്ന് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയര്‍ന്നെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും അധികതര്‍ അറിയിച്ചു. ഇതുവരെ 29 പേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. സംസ്ഥാനത്തെ 12 ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതലാളുകളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലങ്ങള്‍ വന്നു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.