പാരസെറ്റാമോളിന്റെ അമിത ഉപയോഗം കരളിനെ ബാധിക്കുമെന്ന് പഠനം
പാരസെറ്റാമോളിന്റെ അമിത ഉപയോഗം കരളിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കാത്ത വിധത്തിലേക്കുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചില സാഹചര്യങ്ങളില്‍ പാരാസെറ്റാമോള്‍ കരളിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ സെല്ലുലാര്‍ സ്ട്രക്ചറല്‍ ജങ്ഷനുകളെ ബാധിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
53 മരുന്നുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഇല്ലെന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന്. ഏറ്റവും പുതിയ ഡ്രഗ് അലര്‍ട്ട് ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ വിറ്റാമിന്‍ സി, ഡി3ഗുളികള്‍, വിറ്റാമിന്‍ ബി കോംപ്ലക്സ്, വിറ്റാമിന്‍ സി സോഫ്റ്റ്ജെല്‍സ്, ആന്റി ആസിഡ് പാന്‍-ഡി, പാരസെറ്റമോള്‍ ടാബ് ലറ്റ്സ്ഐപി 500എംജി, ആന്റി-ഡയബെറ്റിക് ഡ്രഗ് ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ടെല്‍മിസര്‍ട്ടന്‍ തുടങ്ങി 53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.