Short Vartha - Malayalam News

പ്രതികരിക്കാന്‍ സൗകര്യമില്ല; മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ് ഗോപി

തൃശൂരിലെ രാമനിലയത്തിലെത്തിയ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയോട് മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണം ചോദിച്ചപ്പോഴാണ് പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയത്. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം രാവിലെ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കുമെന്നും വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നുമായിരുന്നു രാവിലെ നടത്തിയ പ്രതികരണം.