Short Vartha - Malayalam News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് സുരേഷ് ഗോപി

സിനിമാ മേഖലയില്‍ നവീകരണം ആവശ്യമാണെന്നും പുതുതലമുറയ്ക്കും ഇത്തരം കമ്മറ്റിയുടെ ശുപാര്‍ശകള്‍ നല്ലതാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇനി വരുന്ന തലമുറയ്ക്ക് നിര്‍ഭയമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധി ആയതിനാല്‍ പഠിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാനാകൂവെന്നും സുരേഷ് ഗോപി പറഞ്ഞു.