Short Vartha - Malayalam News

മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തള്ളിമാറ്റിയ സംഭവത്തില്‍ അനില്‍ അക്കര MLAയുടെ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് നിര്‍ദേശം നല്‍കി. തൃശൂര്‍ സിറ്റി SPയ്ക്കാണ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് SP അറിയിച്ചു. MLA മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രകോപനം.