Short Vartha - Malayalam News

സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കെ.കെ. ഷൈലജ

മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്നും വടകരയിലെ LDF സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ വ്യക്തമാക്കി. ഇവ പല കുടുംബഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് ആ വീഡിയോ എവിടെയെന്നാണെന്നാണ്. നിപയ്ക്ക് മുന്നില്‍ ഇടറിയിട്ടില്ല, പിന്നയല്ലേ ഇതിന് മുന്നിലെന്നും സൈബര്‍ ആക്രമണത്തില്‍ കാര്യക്ഷമമായി പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.