സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും; 1.4 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി സര്‍ക്കാര്‍

കൂട്ടമായി SMS അയക്കുന്ന 35 ലക്ഷം സ്ഥാപനങ്ങളെ ടെലികോം വകുപ്പ് വിശകലനം ചെയ്തതില്‍ അപകടകരമായ SMSകള്‍ അയച്ച 19776 സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും 30700 SMS ഹെഡ്ഡറുകളും 1,95,766 SMS ടെംപ്ലേറ്റുകളും വിച്ഛേദിക്കുകയും ചെയ്തു. സൈബര്‍ സുരക്ഷയെ കുറിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തിരിക്കുന്ന മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്തുന്നതിനുള്ള AI, മെഷീന്‍ ലേണിങ് അടിസ്ഥാനമാക്കിയുള്ള ASTR എന്ന ടൂള്‍ ടെലികോം വകുപ്പ് വികസിപ്പിച്ചിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു.