പോലീസിന്റെ സൈബര്‍ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കേരള പോലീസില്‍ പുതിയതായി സൈബര്‍ ഡിവിഷന്‍ ആരംഭിച്ചത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്.സൈബര്‍ ഓപ്പറേഷന്‍ ചുമതലയുള്ള IGയുടെ കീഴില്‍ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ ഡിവിഷനില്‍ ഉണ്ടാവുക. സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, ഗവേഷണപഠന സംവിധാനങ്ങള്‍, പരിശീലനവിഭാഗം, സൈബര്‍ പട്രോളിങ് യൂണിറ്റുകള്‍ തുടങ്ങിയവയാണ് ഡിവിഷന്റെ ഭാഗമായി നിലവില്‍ വരുന്നത്.