Short Vartha - Malayalam News

ആന്ധ്രാ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് NTR പോലീസ്. വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് DCP കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്സ് ADCP ആര്‍. ശ്രീഹരിബാബു എന്നിവരുമായി 9490619342, 9440627089 എന്നീ നമ്പരുകളില്‍ യഥാക്രമം ബന്ധപ്പെടാമെന്നും വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച്ച രാത്രി വിജയവാഡയില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് കല്ലേറുണ്ടാവുകയും മുഖ്യമന്ത്രിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.