രാജ്യത്ത് 18ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കിയേക്കും
സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായിട്ടാണ് തീരുമാനം. രാജ്യത്താകെ 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ടെലികോം കമ്പനികള്‍ ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്വര്‍ക്ക് ദുരുപയോഗം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മെയ് 9ന് 28,200 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരുന്നു.
സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കെ.കെ. ഷൈലജ
മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്നും വടകരയിലെ LDF സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ വ്യക്തമാക്കി. ഇവ പല കുടുംബഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് ആ വീഡിയോ എവിടെയെന്നാണെന്നാണ്. നിപയ്ക്ക് മുന്നില്‍ ഇടറിയിട്ടില്ല, പിന്നയല്ലേ ഇതിന് മുന്നിലെന്നും സൈബര്‍ ആക്രമണത്തില്‍ കാര്യക്ഷമമായി പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
കെ.കെ. ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വീണ്ടും കേസ്
കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി മെബിന്‍ തോമസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വടകരയിലെ LDF സ്ഥാനാര്‍ത്ഥിയായ കെ.കെ ശൈലജയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് DYFI പ്രാദേശിക നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കെ.കെ. ഷൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറാമത്തെ കേസാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടിയുമായി കേരള പോലീസ്
സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പോലീസ് അറിയിച്ചു. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍ക്കും അവ പങ്കുവെക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
സൈബര്‍ തട്ടിപ്പിനെതിരെ ഹ്രസ്വചിത്രവുമായി കേരള പോലീസ്
ഒരിക്കലും നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുതെന്നും സോഷ്യല്‍ മീഡിയ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപം നടത്തരുതെന്നും പറയുകയാണ് കേരള പോലീസ്. സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ രക്ഷപ്പെടാന്‍ കഴിയൂ എന്നും തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും നടി ഭാവന പോലീസ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ഇ-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍
ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ ഡാറ്റയും പണവും കൈക്കലാക്കാന്‍ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെലികോം കമ്പനികള്‍ക്ക് ഇ-സിം ദൂരെ നിന്ന് പ്രോഗ്രാ ചെയ്യാനും ഡീ ആക്ടിവേറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കണക്ഷന്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം സാധിക്കും. ഇതിനെയാണ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നത്.Read More
സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും; 1.4 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി സര്‍ക്കാര്‍
കൂട്ടമായി SMS അയക്കുന്ന 35 ലക്ഷം സ്ഥാപനങ്ങളെ ടെലികോം വകുപ്പ് വിശകലനം ചെയ്തതില്‍ അപകടകരമായ SMSകള്‍ അയച്ച 19776 സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും 30700 SMS ഹെഡ്ഡറുകളും 1,95,766 SMS ടെംപ്ലേറ്റുകളും വിച്ഛേദിക്കുകയും ചെയ്തു. സൈബര്‍ സുരക്ഷയെ കുറിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read More
സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഫിഷിങ്, സ്മിഷിങ്, സൈബര്‍ തട്ടിപ്പ് എന്നിവ നടത്തുന്ന വെബ്‌സൈറ്റുകളുടെ URL, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡാറ്റാബേസ് ഒരുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നത്. ഇന്റഗ്രേറ്റഡ് സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് URL, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍, upi ഐഡി, സോഷ്യല്‍ മീഡിയ അക്കൗണ്ട് എന്നിവയുടെയെല്ലാം നിയമസാധുത പരിശോധിക്കാന്‍ സാധിക്കും.Read More
പോലീസിന്റെ സൈബര്‍ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കേരള പോലീസില്‍ പുതിയതായി സൈബര്‍ ഡിവിഷന്‍ ആരംഭിച്ചത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്.സൈബര്‍ ഓപ്പറേഷന്‍ ചുമതലയുള്ള IGയുടെ കീഴില്‍ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ ഡിവിഷനില്‍ ഉണ്ടാവുക. സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, ഗവേഷണപഠന സംവിധാനങ്ങള്‍, പരിശീലനവിഭാഗം, സൈബര്‍ പട്രോളിങ് യൂണിറ്റുകള്‍ തുടങ്ങിയവയാണ് ഡിവിഷന്റെ ഭാഗമായി നിലവില്‍ വരുന്നത്.
ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്
ആപ്പിള്‍ ഉല്പന്നങ്ങള്‍, പ്രത്യേകിച്ച് ഐഫോണുകളും മാക്ക്ബുക്കുകളും ഹാക്കര്‍മാര്‍ കയ്യടക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട് ഇന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപകരണങ്ങളുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കാനും ആപ്പിള്‍ നിര്‍ദേശിക്കുന്ന സുരക്ഷാ അപ്ഡേറ്റുകള്‍ ഉടന്‍ തന്നെ ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സെര്‍ട്ട് ഇന്‍ നിര്‍ദേശം നല്‍കി. ഇതു വഴി ഉപകരണങ്ങളുടെ സുരക്ഷ മെച്ചപ്പെടുമെന്നാണ് സുരക്ഷാ ഏജന്‍സി അറിയിച്ചത്.