Short Vartha - Malayalam News

സൈബര്‍ തട്ടിപ്പിനെതിരെ ഹ്രസ്വചിത്രവുമായി കേരള പോലീസ്

ഒരിക്കലും നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുതെന്നും സോഷ്യല്‍ മീഡിയ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപം നടത്തരുതെന്നും പറയുകയാണ് കേരള പോലീസ്. സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ രക്ഷപ്പെടാന്‍ കഴിയൂ എന്നും തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും നടി ഭാവന പോലീസ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.