Short Vartha - Malayalam News

ഇ-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍

ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ ഡാറ്റയും പണവും കൈക്കലാക്കാന്‍ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെലികോം കമ്പനികള്‍ക്ക് ഇ-സിം ദൂരെ നിന്ന് പ്രോഗ്രാ ചെയ്യാനും ഡീ ആക്ടിവേറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കണക്ഷന്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം സാധിക്കും. ഇതിനെയാണ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നത്. ഫോണിലെ ഇ-സിം പ്രൊഫൈല്‍ എടുത്ത് ഹാക്കര്‍മാര്‍ സ്വന്തം ഫോണിലേക്ക് മാറ്റുകയും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും.