Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടിയുമായി കേരള പോലീസ്

സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പോലീസ് അറിയിച്ചു. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍ക്കും അവ പങ്കുവെക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.