വീഡിയോ കോളിന്റെ മറവിലെ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

സൈബർ ലോകത്ത് വീഡിയോ കോളിലൂടെ പണം തട്ടുന്ന പരാതികൾ വ്യാപകമായതോടെയാണ് കേരള പോലീസ് ജാഗ്രതാ നിർദേശം നൽകിയത്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത് എന്നാണ് നിർദേശം. മറുതലയക്കൽ നഗ്നരായി നിന്ന് വീഡിയോ കോൾ ചെയ്യുകയും കോൾ അറ്റൻഡ് ചെയ്യുമ്പോൾ സ്ക്രീൻഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയും ആണ് ഈ തട്ടിപ്പിന്റെ രീതി.