മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയാണ് തള്ളിയത്. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പില്ലെന്ന് പോലീസ് അനില്‍ അക്കരയെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും തൃശൂര്‍ രാമനിലയത്തിലെ CCTV ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് പോലീസ് അറിയിച്ചു.
KYC അപ്‌ഡേഷന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ്
KYC അപ്ഡേഷന്റെ പേരില്‍ ബാങ്കില്‍ നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് KYC അപ്ഡേറ്റ് ചെയ്യാമെന്ന തരത്തിലാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് പോലീസ്. നിശ്ചിത സമയത്തിനുള്ളില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് KYC അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നത്. വ്യാജ KYC ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടിയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതെന്നും അതിനാല്‍ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്; കൂടുതല്‍ നിയമനടപടികളിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 20ലധികം മൊഴികള്‍ ഗൗരവതരമുള്ളതാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. പോക്സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്‍ കേസെടുക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.
വീട് പൂട്ടി യാത്രപോകുന്നവരുടെ ശ്രദ്ധയ്ക്ക്; നിര്‍ദേശവുമായി കേരള പോലീസ്
ഓണാവധിക്ക് വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള പോലീസ്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ
ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന സൗകര്യം ഇതിനായി ഉപയോഗിക്കാം. ഇപ്രകാരം അറിയിക്കുന്നവരുടെ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങള്‍ പരമാവധി 14 ദിവസം വരെ പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.
ADGP എം. ആര്‍. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിര്‍മ്മാണം തുടങ്ങി ജഢ അന്‍വര്‍ ങഘഅ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉഏജ ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. DGP സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക.
മലപ്പുറം പോലീസിൽ അഴിച്ചുപണി
ജില്ലയിലെ SP, DySP റാങ്കിലുള്ളവരെ മാറ്റി ഉത്തരവിറങ്ങി. പി.വി. അൻവർ MLA യുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സ്‌പെഷ്യൽ ബ്രാഞ്ചടക്കം DySP റാങ്കിലുള്ള 8 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റമുണ്ടായി. മലപ്പുറം SP എസ്. ശശിധരനെയും സർക്കാർ സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ DySP വി.വി. ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്കും സ്ഥലംമാറ്റി.
കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലിലാണ് കേരളത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുരസ്കാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന് കേന്ദ്ര അംഗീകാരം ലഭിച്ച വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. സെപ്റ്റംബർ 10 ന് ഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.
ADGP എം. ആര്‍. അജിത്ത് കുമാര്‍ അവധിയില്‍ പ്രവേശിച്ചു
സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാള്‍ മുമ്പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് ഇപ്പോള്‍ അവധിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെ 4 ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. അജിത്ത് കുമാറിനെതിരെ ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ് പി. വി. അന്‍വര്‍ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് അജിത്ത് കുമാറിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ രാജി; യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
ADGP അജിത്കുമാറിനെതിരേയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന നീക്കം ചെയ്യുകയാണ്. തലസ്ഥാനത്തിന് പുറമെ തൃശൂരിലും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു.
ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ പ്രാഥമിക അന്വേഷണം
ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന ആരോപണത്തില്‍ സംവിധായകന്‍ ആഷിഖ് അബു, നടി റിമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് നടപടി. റിമയും ആഷിഖും കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നുള്‍പ്പെടെയുളള ഗുരുതര ആരോപണങ്ങളാണ് തമിഴ് ഗായിക സുചിത്ര ഉന്നയിച്ചത്.