ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്

ആപ്പിള്‍ ഉല്പന്നങ്ങള്‍, പ്രത്യേകിച്ച് ഐഫോണുകളും മാക്ക്ബുക്കുകളും ഹാക്കര്‍മാര്‍ കയ്യടക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട് ഇന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപകരണങ്ങളുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കാനും ആപ്പിള്‍ നിര്‍ദേശിക്കുന്ന സുരക്ഷാ അപ്ഡേറ്റുകള്‍ ഉടന്‍ തന്നെ ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സെര്‍ട്ട് ഇന്‍ നിര്‍ദേശം നല്‍കി. ഇതു വഴി ഉപകരണങ്ങളുടെ സുരക്ഷ മെച്ചപ്പെടുമെന്നാണ് സുരക്ഷാ ഏജന്‍സി അറിയിച്ചത്.