Short Vartha - Malayalam News

കള്ളവോട്ട് തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഷാഫി പറമ്പില്‍

വടകരയില്‍ വ്യാപകമായി കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചത്. ആളുകള്‍ക്ക് ഭയമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനായി ബൂത്തുകളില്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും എല്ലാ ബൂത്തുകളുടെയും വീഡിയോ ചിത്രീകരിക്കണമെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇരട്ടവോട്ട് ആരോപണവുമായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ UDF പ്രവര്‍ത്തകരും കോടതിയെ സമീപിച്ചിട്ടുണ്ട്.