സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് ഷാഫി പറമ്പില്‍ രാജി സമര്‍പ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ജയിച്ചതിന് പിന്നാലെയാണ് ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം MLA സ്ഥാനം രാജിവെച്ചത്. പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും ജീവിതത്തിലെ സുപ്രധാനമായ നേട്ടമായിരുന്നു ഇതെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. അതേസമയം പാലക്കാട് ഷാഫിയുടെ പകരക്കാരന് ആരാകും എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ UDFല്‍ ഉയരുന്നത്.
Related News
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി ഷാഫി പറമ്പില്‍
പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച് പ്രചരണം തുടങ്ങിയ ഷാഫി പറമ്പില്‍ വിജയത്തിന് ശേഷവും ആദ്യമെത്തിയത് അവിടേക്കുതന്നെയാണ്. വടകരയിലെ വിജയം തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ UDF വിജയിക്കുമെന്നും സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിനെതിരെ അധിക്ഷേപം: DYFI നേതാവിനെതിരെ കേസ്
വടകരയിലെ UDF സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ CPM പ്രാദേശിക നേതാവും DYFI മുൻ സംസ്ഥാന കമ്മറ്റി അംഗവുമായ പി.കെ. അജീഷിനെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. ഷാഫി പറമ്പിലിനെതിരെ വർഗീയ പ്രചാരണം നടത്തി എന്ന യൂത്ത് ലീഗ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്. കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി; കെ.കെ. ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 24 മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്നുമാണ് ഷാഫിയുടെ ആവശ്യം.
പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്
വടകര ജുമാഅത്ത് പള്ളിയോട് ചേര്‍ന്ന വഖഫ് ഭൂമിയില്‍ 'ഈദ് വിത്ത് ഷാഫി ' എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് വടകര ലോക്സഭാ മണ്ഡലം UDF സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് നോട്ടീസ് നല്‍കിയത്. ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ട ലംഘനമാണ്. നോട്ടീസിന് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
സൈബർ ആക്രമണം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ.കെ. ശൈലജ
വടകരയിലെ UDF സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ LDF സ്ഥാനാർത്ഥി കെ.കെ. ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സ്ഥാനാർത്ഥിയുടെ അറിവോടെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു എന്നാരോപിച്ചാണ് പരാതി നൽകിയത്. ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജപ്രചാരണം നടത്തുന്നു എന്നാണ് പരാതി.
കള്ളവോട്ട് തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഷാഫി പറമ്പില്‍
വടകരയില്‍ വ്യാപകമായി കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചത്. ആളുകള്‍ക്ക് ഭയമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനായി ബൂത്തുകളില്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും എല്ലാ ബൂത്തുകളുടെയും വീഡിയോ ചിത്രീകരിക്കണമെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇരട്ടവോട്ട് ആരോപണവുമായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ UDF പ്രവര്‍ത്തകരും കോടതിയെ സമീപിച്ചിട്ടുണ്ട്.