Short Vartha - Malayalam News

പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

വടകര ജുമാഅത്ത് പള്ളിയോട് ചേര്‍ന്ന വഖഫ് ഭൂമിയില്‍ 'ഈദ് വിത്ത് ഷാഫി ' എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് വടകര ലോക്‌സഭാ മണ്ഡലം UDF സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് നോട്ടീസ് നല്‍കിയത്. ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ട ലംഘനമാണ്. നോട്ടീസിന് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.